സാന്ത്വന സ്പർശവുമായി ദേലംപാടി 'കനിവ്' കൂട്ടായ്മ; റമളാൻ കിറ്റുകൾ വിതരണം ചെയ്തു
ദേലംപാടി: ജീവകാരുണ്യ മേഖലയിൽ സജീവസാന്നിധ്യമാകുന്ന 'കനിവ് കൂട്ടായ്മ ദേലംപാടി' റമളാൻ കിറ്റുകൾ വിതരണം ചെയ്തു. ദേലംപാടിയിലെ വിവിധ ജമാഅത്ത് പരിധികളിലുള്ള എഴുപത്തിരണ്ടോളം നിർദ്ധന കുടുംബങ്ങൾക്കും വിധവകൾക്കുമാണ് കൂട്ടായ്മ കൈത്താങ്ങായത്. 2025-ൽ പ്രവർത്തനം ആരംഭിച്ച 'കനിവ്' കൂട്ടായ്മയുടെ രണ്ടാമത്തെ പ്രധാന കർമ്മപദ്ധതിയാണിത്. വരും ദിവസങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചമത്തടുക്കം ജുമുഅ മസ്ജിദ് ഖത്തീബ് അബൂ മുവാഫഖ് മുഹമ്മദ് അൽ അമാനി കിറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ റഷീദ് സി എ, ഖലീൽ യു കെ, മുനീർ സി എ, ഉമർ കെ, ബാക്കിർ കെ ഖാലിദ് കെ തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



