സമസ്ത സെന്റിനറി വിളംബര സമ്മേളനത്തിന് പ്രൗഢ തുടക്കം; ജനസാഗരമായി കോട്ടക്കൽ
കോഴിക്കോട്: സാംസ്‌കാരിക സമുദ്ധരണത്തിലൂടെ സമൂഹത്തെ വഴി നടത്തിയ സമസ്‌തയുടെ നൂറ് പ്രകാശ വർഷങ്ങളുടെ ഭാഗമായുള്ള സമസ്ത സെന്റിനറി സമ്മേളനത്തിന്റെ വിളംബരം കോട്ടക്കലിൽ പ്രൗഢമാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങളാണ് കോട്ടക്കൽ ബഹ്‌റുൽ ഉലൂം നഗറിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. അഹ്ലുസ്സുന്നയുടെ ആദർശത്തെ പണയം വെക്കാതെ അചഞ്ചലമായി മുന്നേറിയതിൻ്റെ കരുത്തോടെയാണ് നൂറാം വാർഷികാഘോഷങ്ങളുടെ പ്രഖ്യാപനം ഇന്ന് നടക്കുന്നത്. സമസ്‌തയുടെ വൈജ്ഞാനികവും ധാർമികവുമായ മുന്നേറ്റത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന മഹാവിളംബരമാണ് കോട്ടക്കല്ലിൽ നടക്കുന്നത്. വിദ്യാഭ്യാസ, സാംസ്‌കാരിക, ധാർമിക രംഗങ്ങളിലെ അഭിവൃദ്ധി ലക്ഷ്യംവെക്കുന്ന വൈവിധ്യമാർന്ന പ്രഖ്യാപനങ്ങൾക്ക് കോട്ടക്കൽ സാക്ഷിയാവും. പണ്ഡിതന്മാരുടെയും നൂറുകണക്കിന് സാദാത്തുക്കളുടെയും സാന്നിധ്യത്തിൽ സെന്റിനറി സമാപന സമ്മേളന ദിവസവും സ്ഥലവും നഗരിയും പ്രഖ്യാപിക്കും. വിപുലമായ ആഘോഷ പരിപാടികളാണ് നൂറാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0



