32ാമത് കാസറഗോഡ് ജില്ലാ സാഹിത്യോത്സവ് ബദിയടുക്കയില്‍ സ്വാഗത സംഘം രൂപീകൃതമായി

ബദിയടുക്ക: എസ്എസ്എഫ് 32ാമത് കാസറഗോഡ് ജില്ലാ സാഹിത്യോത്സവ് ബദിയടുക്കയില്‍ 2025 ജൂലൈ 20 മുതല്‍ 27 വരെ നടക്കും. ബദിയടുക്ക മനുക്കുല ഓഡിറ്റോറിയത്തില്‍ നടന്ന പ്രഖ്യാപന സംഗമം എസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റഈസ് മുഈനിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹസനുല്‍ അഹദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി സാഹിത്യോത്സവ് പ്രഖ്യാപിച്ചു. എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീറുല്‍ അഹ്ദല്‍ പ്രമേയ പ്രഭാഷണം നടത്തി. സുന്നി യുവജന സംഘം ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം സ്വാഗതസംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു.
അരലക്ഷം വീടുകളില്‍ ഫാമിലി സാഹിത്യോത്സവുകള്‍, ആയിരം ബ്ലോക്ക് സാഹിത്യോത്സവ്, 570 യൂണിറ്റ് സാഹിത്യോത്സവ്, 57 സെക്ടര്‍ സാഹിത്യോത്സവ്, 9 ഡിവിഷന്‍ സാഹിത്യോത്സവ് എന്നിവ പൂര്‍ത്തീകരിച്ച് ജില്ലയിലെ ലോവര്‍ പ്രൈമറി മുതല്‍ ക്യാമ്പസ് വിഭാഗം വരെയുള്ള മത്സരാര്‍ത്ഥികളാണ് ജില്ലാ സാഹിത്യോത്സവില്‍ പ്രതിഭകളായി എത്തുക.
ജൂലൈ 20 മുതല്‍ ബദിയടുക്കയില്‍ വ്യത്യസ്ത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ചര്‍ച്ചകളില്‍ അധ്യാപകര്‍, എഴുത്തുകാര്‍, രാഷ്ട്രീയ പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും.
സ്വാഗതസംഘം ഭാരവാഹികളായി ചെയര്‍മാന്‍: വടകര മുഹമ്മദ് ഹാജി കണ്‍വീനര്‍: അബൂബക്കര്‍ കാമില്‍ സഖാഫി ഫിനാന്‍സ്: ഖാദര്‍ ഹാജി കൊല്ല്യം എന്നിവരെയും വ്യത്യസ്ത ഉപസമിതികളെയും തിരഞ്ഞെടുത്തു. എസ്എസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ബാദുഷ സുറൈജി സഖാഫി സ്വാഗതവും മന്‍ഷാദ് അഹ്‌സനി നന്ദിയും പറഞ്ഞു.
What's Your Reaction?






