എസ് ജെ എം ചെര്‍ക്കള റെയ്ഞ്ചിന് നവ സാരഥികള്‍

Apr 27, 2025 - 18:30
എസ് ജെ എം ചെര്‍ക്കള റെയ്ഞ്ചിന് നവ സാരഥികള്‍

ചെര്‍ക്കള: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചെര്‍ക്കള റെയിഞ്ച് ജനറല്‍ ബോഡിയോഗം ബി സി റോഡ് സഅദിയ്യാ സെന്ററില്‍ സമാപിച്ചു, റെയ്ഞ്ച് പ്രസിഡന്റ് ഹനീഫ് സഖാഫി അധ്യക്ഷത വഹിച്ചു,ഇബ്രാഹിം ഖലീല്‍ അംജദി ഉദ്ഘാടനം ചെയ്തു, എസ് ജെ എം ജില്ലാ ജനറല്‍ സെക്രട്ടറി ഇല്യാസ് മൗലവി കൊറ്റുമ്പ റിട്ടേണിംഗ് ഓഫീസറായ  സംഗമത്തില്‍ ലത്തീഫ് മൗലവി തുരുത്തി, മനാസ് ഹിമമി സഖാഫി, അബ്ദുല്ല സഖാഫി എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
 പുതിയ റെയ്ഞ്ച് ഭാരവാഹികളായി പ്രസിഡന്റ് ഹനീഫ് സഖാഫി, ജനറല്‍ സെക്രട്ടറി മനാസ് ഹിമമി സഖാഫി,ഫൈനാന്‍സ് സെക്രട്ടറി കെ. വി അബൂബക്കര്‍ മൗലവി, മാഗസിന്‍ പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍ സഖാഫി, സെക്രട്ടറി അബ്ദുള്ള സഖാഫി,എക്‌സാം പ്രസിഡന്റ് സിദ്ധീഖ് സഅദി,സെക്രട്ടറി ഹാഫിള് മുസ്തഫ സഖാഫി, മിഷനറി പ്രസിഡന്റ് ഇബ്രാഹിം ഖലീല്‍ അംജദി,സെക്രട്ടറി ഹംസ സഖാഫി, ജില്ലാ കൗണ്‍സില്‍ അംഗം അബ്ദുള്ള  ജൗഹരി എന്നിവരെ തിരഞ്ഞെടുത്തു, പുതിയ കാലത്തെ അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ എന്ന വിഷയം ചര്‍ച്ചയായ സംഗമത്തില്‍ ലത്തീഫ് മൗലവി തുരുത്തി സ്വാഗതവും മനാസ് ഹിമമി സഖാഫി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0