ഇനി മസ്ജിദ് ഭരണം ഡിജിറ്റലാവും: 'അൽബിഷാറ' സോഫ്റ്റ്‌വെയർ വികസിപ്പിച്ച് കാസർകോട്ടെ യുവ എൻജിനീയർമാർ
കാസർകോട്: ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് മസ്‌ജിദുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ദൈനംദിന പ്രവർത്തനങ്ങൾ, കണക്കുകൾ, വിവര കൈമാറ്റം എന്നിവ ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിനായി മസ്‌ജിദ് മാനേജ്മെൻ്റ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്ത് കാസർകോട്ടെ യുവ എൻജിനീയർമാർ. 'അൽബിഷാറ' എന്ന പേരിൽ നിർമ്മിച്ചെടുത്ത സോഫ്റ്റ്‌വെയറിന്റെ ലോഞ്ചിങ് കർണാടക വഖഫ് ന്യൂനപക്ഷ വകുപ്പ് മന്ത്രി സമീർ അഹമ്മദ് നിർവ്വഹിച്ചു. പള്ളികളുടെ ഭരണം, വിവര കൈമാറ്റം, കമ്മ്യൂണിറ്റി ഇടപഴകൽ എന്നിവ ആധുനിക ടൂളുകൾ ഉപയോഗിച്ച് ശാക്തീകരിക്കുന്നതിനായി മെഹ്‌വാർ ടെക്നോളജിയാണ് 'അൽബിഷാറ' വികസിപ്പിച്ചെടുത്തത്. മംഗലാപുരം പി.എ കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എൻജിനീയറിങ് പൂർത്തിയാക്കിയ കാസർകോട്ടെ മുഹമ്മദ് ശഫീഖ്, മുഹമ്മദ് റാഹിൽ, മുഹമ്മദ് അൻവർ, മുഹമ്മദ് മുഹ്സിൻ ഷെരീഫ് എന്നിവർ ചേർന്ന് നിർമ്മിച്ച സോഫ്റ്റ്‌വെയർ സുരക്ഷിതവും ലളിതവുമായ രീതിയിൽ സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേഷനിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നു.
മസ്‌ജിദ് മാനേജ്‌മെൻ്റ് നേരിടുന്ന പ്രധാന വെല്ലുവിളികളായ മാനുവൽ രസീതുകൾ മൂലമുണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ, കണക്കുകളിൽ വരുന്ന പിശകുകൾ, അംഗങ്ങളുടെ വിവരങ്ങൾ ട്രാക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട്, പേപ്പർ വർക്കുകൾ, ഇവൻ്റുകളുടെയും ആശയവിനിമയങ്ങളുടെയും രേഖകളുടെ ശേഖരണം തുടങ്ങിയ കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ കഴിയുന്നതാണ് ഈ സോഫ്റ്റ്‌വെയർ. അംഗങ്ങൾക്ക് അവരുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് അവരവരുടെ കുടിശിക, വരവുകൾ എന്നിവ ഈ ആപ്പ് വഴി സ്വയം പരിശോധിക്കാനും സാധിക്കും. കാലാനുസൃതമായി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്താനും 'അൽബിഷാറ'യിൽ സൗകര്യമുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


