ഭരണഘടന മൂല്യങ്ങളെകുറിച്ച് നിരന്തരമായുള്ള സംവാദങ്ങൾ പുതിയ കാലത്തെ ആവശ്യം: ജാബിർ കാന്തപുരം

Dec 6, 2025 - 12:06
ഭരണഘടന മൂല്യങ്ങളെകുറിച്ച് നിരന്തരമായുള്ള സംവാദങ്ങൾ പുതിയ കാലത്തെ ആവശ്യം: ജാബിർ കാന്തപുരം

കാസർകോട്: ഇന്ത്യൻ ഭരണഘടന കേവലമൊരു നിയമപുസ്ത‌കമല്ല.അത് ചരിത്രപരമായ പോരാട്ടങ്ങളുടെയും, വൈവിധ്യമാർന്ന ജനതയുടെ സ്വപ്‌നങ്ങളുടെയും രേഖയാണ് എന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിർ കാന്തപുരം അഭിപ്രയപ്പെട്ടു. ഭരണഘടനയെ സംരക്ഷിക്കുക എന്നത് ജനാധിപത്യം സംരക്ഷിക്കുക എന്നതു തന്നെയാണെന്നും ചരിത്രബോധത്തോടുകൂടിയുള്ള ജാഗ്രതയും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചുള്ള നിരന്തരമായ സംവാദങ്ങളും ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ് എസ് എഫ് കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനയാണ് രാജ്യം എന്ന ചർച്ചാവേദിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സംഗമത്തിൽ എസ് എസ് എഫ് കാസർകോട് ജില്ല പ്രസിഡൻ്റ് റഈസ് മുഈനി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബാദുഷ സഖാഫി, സെക്രട്ടറി ഇർഷാദ് കളത്തൂർ എന്നിവർ സംസാരിച്ചു. മുർഷിദ് പുളിക്കൂർ സ്വാഗതവും അൽത്താഫ് ബദിയടുക്ക നന്ദിയും പറഞ്ഞു.

ചിത്രം: 'ഭരണഘടനയാണ് രാജ്യം' കാസർകോട് പുതിയ ബസ് സ്റ്റാൻ്റിൽ നടന്ന ചർച്ചവേദി എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിർ കാന്തപുരം ഉദ്‌ഘാടനം ചെയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0