മൂല്യ ബോധമുള്ള വിദ്യാർത്ഥിത്വം രാഷ്ട്ര വികസനത്തിന്റെ പ്രതീക്ഷ;  മുഹിമ്മാത്ത് രക്ഷാകർതൃ സംഗമം

Dec 4, 2025 - 10:27
മൂല്യ ബോധമുള്ള വിദ്യാർത്ഥിത്വം രാഷ്ട്ര വികസനത്തിന്റെ പ്രതീക്ഷ;  മുഹിമ്മാത്ത് രക്ഷാകർതൃ സംഗമം
മൂല്യ ബോധമുള്ള വിദ്യാർത്ഥിത്വം രാഷ്ട്ര വികസനത്തിന്റെ പ്രതീക്ഷ;  മുഹിമ്മാത്ത് രക്ഷാകർതൃ സംഗമം

പുത്തിഗെ: വിദ്യാർത്ഥിത്വം സമൂഹത്തിന്റെ കെട്ടുറപ്പാണെണെന്നും മൂല്യ ബോധമുള്ള വിദ്യാർത്ഥിത്വയാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും മുഹിമ്മാത്ത് രക്ഷാകർതൃ സംഗമം അഭിപ്രായപ്പെട്ടു. ലഹരി പോലുള്ള പ്രതികൂല സാഹചര്യങ്ങളിൽ നിന്നും അകലം പാലിച്ച് നല്ല ഭാവിയുടെ വാഗ്ദാനങ്ങളായി വിദ്യാർഥികൾ വളർന്നു വളരണമെന്നും ഇതിൽ രക്ഷിതാക്കൾ ജാഗരൂകരാകണമെന്നും സംഗമം ആവശ്യപ്പെട്ടു. 2025 ജനുവരി 28, 29, 30,31 തിയതികളിൽ മുഹിമ്മാത്തിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായാണ് മുഹിമ്മാത്ത് കുല്ലിയ്യ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചത്. സംഗമം വൈ എം അബ്ദുറഹ്മാൻ അഹ്‌സനിയുടെ അധ്യക്ഷതയിൽ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു.  അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ പദ്ധതി അവതരിപ്പിച്ചു. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർന്നൂർ, അബ്ദുസ്സലാം അഹ്‌സനി, ജമാലുദ്ധീൻ സഖാഫി, മുസ്തഫ സഖാഫി, അബ്ദുൽ ഫത്താഹ് സഅദി, കുഞ്ഞു മുഹമ്മദ് അഹ്‌സനി, ശരീഫ് സഖാഫി, ഇല്യാസ് ഹിമമി, അഷ്‌റഫ് ഹിമമി തുടങ്ങിയവർ സംബന്ധിച്ചു. സാഹിത്യോത്സവുകളിലും മറ്റിതര മേഖലകളിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു. മുസ്തഫ സഖാഫി സ്വാഗതവും അസീസ് ഹിമമി ഗോസാഡ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0