മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; കുല്ലിയ്യ രക്ഷാകർതൃ സംഗമം നാളെ
പുത്തിഗെ: ജനുവരി 28, 29, 30,31 തിയതികളിൽ മുഹിമ്മാത്തിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി സംഘടിപ്പിക്കുന്ന മുഹിമ്മാത്ത് കുല്ലിയ്യ രക്ഷാകർതൃ സംഗമം നാളെ ബുധൻ പത്ത് മണിക്ക് ആരംഭിക്കും. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്‌ഘാടനം ചെയ്യും. വൈ എം അബ്ദുറഹ്മാൻ അഹ്‌സനി കീ നോട്ടും അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ പദ്ധതിയും അവതരിപ്പിക്കും. അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർന്നൂർ, അബ്ദുസ്സലാം അഹ്‌സനി, മുസ്തഫ സഖാഫി, അബ്ദുൽ ഫത്താഹ് സഅദി, കുഞ്ഞു മുഹമ്മദ് അഹ്‌സനി, ശരീഫ് സഖാഫി, അസീസ് ഹിമമി ഗോസാഡ തുടങ്ങിയവർ സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


