ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഗര്‍ഭച്ഛിദ്ര മരുന്നുകള്‍ വിതരണം ചെയ്യുന്ന ലോബികൾ വ്യാപകമാവുന്നു
കൊച്ചി: ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഗര്‍ഭച്ഛിദ്ര മരുന്നുകള്‍ വിതരണം ചെയ്യുന്ന ലോബികൾ വ്യാപകമാവുന്നു. ഏജന്റുമാരെ ബന്ധപ്പെട്ടാല്‍ ഏത് പ്രായക്കാര്‍ക്കും മരുന്നുകള്‍ യഥേഷ്ടം ലഭ്യമാകുന്ന സാഹചര്യമാണുള്ളത്. രോഗികളുടെ ജീവന്‍ പോലും അപകടത്തിലാക്കുന്ന മരുന്നുകളാണ് ഇത്തരത്തില്‍ നല്‍കുന്നതെന്നാണ് ലേക്ഷോര്‍ ആശുപത്രിയിലെ ഗൈനകോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ നല്‍കുന്ന മുന്നറിയിപ്പ്. അനധികൃത മരുന്ന് ലോബിയുടെ നെറ്വര്‍ക്ക് കൊച്ചിയും കടന്ന് സമീപ ജില്ലകളിലും വ്യാപിച്ചിരിക്കുന്നു എന്നാണ് വിവരം. കൊച്ചിയിലെ ചില മെഡിക്കല്‍ ഷോപ്പുകള്‍ ഈ വലയിലെ കണ്ണികള്‍ ആണെന്നതും ഞെട്ടിക്കുന്നു. മരുന്ന് തരുമ്പോൾ ബില്ല് വേണമെന്ന് ചോദിച്ചാൽ മനപ്പൂര്‍വം ബില്ലും ഡോക്ടറുടെ പേരും തെറ്റിച്ച് എഴുതി നൽകുന്ന രീതിയാണ് ലോബിയുടേത്. അശാസ്ത്രീയ ഗര്‍ഭഛിദ്രങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറെ കാലങ്ങളായി വന്‍ വര്‍ധനവുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



