സുന്നി വിദ്യാഭ്യാസ ബോർഡ് സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ്; ആദ്യഘട്ട പരീക്ഷ നാളെ

Oct 17, 2025 - 17:31
സുന്നി വിദ്യാഭ്യാസ ബോർഡ് സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ്; ആദ്യഘട്ട പരീക്ഷ നാളെ

കോഴിക്കോട്: സമസ്‌ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകൃത മദ്രസകളിൽ സംഘടിപ്പിക്കുന്ന സ്‌മാർട്ട് സ്കോളർഷിപ്പ് പരീക്ഷയുടെ പ്രിലിമിനറി പരീക്ഷ 2025 ഒക്ടോബർ 18ന് ശനിയാഴ്‌ച നാളെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കേരള, തമിഴ്‌നാട്, കർണാടക, ലക്ഷദ്വീപ്, ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിലെ 3500 സെന്ററുകളിൽ രാവിലെ 10 മണി മുതൽ 12 മണി വരെയാണ് പരീക്ഷ. മൂന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ രജിസ്റ്റർ ചെയ്‌ത ഒരു ലക്ഷം വിദ്യാർത്ഥികൾ പ്രിലിമിനറി പരീക്ഷയെഴുതും. 60% മദ്റസാ വിഷയങ്ങളും 40% സ്കൂ‌ൾ, പൊതുവിജ്ഞാനവും ഉൾപ്പെടുത്തി ഒബ്ജക്റ്റീവ് മാതൃകയിലുള്ള 50 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് 2025 നവംബർ 29ന് മെയിൻ പരീക്ഷ സംഘടിപ്പിക്കും. മെയിൻ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് സ്വർണ്ണനാണയങ്ങളും മെറിറ്റ് സർട്ടിഫിക്കറ്റും സ്കോളർഷിപ്പും നൽകും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0