ഏറ്റവും മികച്ച ബാറ്ററി ലൈഫ്; പുതിയ ഐഫോൺ സീരീസിന് വിശേഷങ്ങളേറെ
മുൻമോഡലുകളിൽ നിന്ന് വ്യത്യസ്തമായ ഡിസൈനോട് കൂടിയും മികച്ച അപഗ്രേഡോടു കൂടിയും ആപ്പിൾ ഐ ഫോൺ 17 സീരീസ് പുറത്തിറങ്ങിയിരിക്കുകയാണ്. ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് മോഡലുകൾക്കൊപ്പം ഐഫോൺ എയർ എന്ന പുതിയ ഒരു മോഡലും പുറത്തിറക്കിയിട്ടുണ്ട്. നിരവധി സവിശേഷതകളോട് കൂടിയതാണ് ആപ്പിളിന്റെ പുതിയ സീരീസ് ഫോണുകൾ. ഡിസൈൻ മുതൽ ചിപ്പ്സെറ്റ് വരെ അടിമുടി പരിഷ്കരിച്ചിരിക്കുന്നു. കൂടുതൽ കരുത്തുറ്റ ക്യാമറയും മികച്ച ബാറ്ററി ലൈഫും ഐഫോൺ 17 പ്രധാനം ചെയ്യുന്നു.
ഇതുവരെയുള്ള ഐഫോൺ സീരീസുകളിൽ വച്ച് ഏറ്റവും മികച്ച ബാറ്ററി ലൈഫ് ഐഫോൺ 17 പ്രോ മാക്സിനുണ്ടെന്ന് ആപ്പിൾ അവകാശപ്പെടുന്നു. ഐഫോൺ 15 പ്രോ മാക്സിനെ അപേക്ഷിച്ച് ഐഫോൺ 17 പ്രോ മാക്സ് ഒരു ഫുൾചാർജിൽ മൂന്ന് മണിക്കൂർ വരെ അധികസമയം ഉപയോഗിക്കാനാകും. ക്യാമറ സംവിധാനത്തിലും ഇത്തവണ ആപ്പിൾ ഏറ്റവും വലിയ അപ്ഗ്രേഡ് കൊണ്ടുവന്നിട്ടുണ്ട്. 48 മെഗാപിക്സൽ സെൻസറുകളോട് കൂടിയ മൂന്ന് ക്യാമറകളാണ് ഫോണിൽ സംവിധാനിച്ചിരിക്കുന്നത്. ഐഫോൺ 17 പ്രോയിൽ 48 മെഗാപിക്‌സൽ പ്രൈമറി ഷൂട്ടർ, 48 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ, 48 മെഗാപിക്‌സൽ ടെലിഫോട്ടോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്.
ഐഫോണിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ സൂം എന്ന സവിശേഷതയും ഐഫോൺ 17 പ്രോയിലുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


