ചാര്‍മാഡി ഘട്ട് വഴി ദക്ഷിണ കന്നഡ ജില്ലയിലേക്കുള്ള രാത്രികാല യാത്രക്ക് പുതിയ നിയന്ത്രണം

Sep 19, 2025 - 17:37
ചാര്‍മാഡി ഘട്ട് വഴി ദക്ഷിണ കന്നഡ ജില്ലയിലേക്കുള്ള രാത്രികാല യാത്രക്ക് പുതിയ നിയന്ത്രണം

ബെംഗളൂരു: ബെംഗളൂരു-മംഗളൂരു ദേശീയപാതയിലെ ചിക്കമംഗളൂരുവിനെ തീരവുമായി ബന്ധിപ്പിക്കുന്ന ചാർമാഡി ഘട്ട് സെക്ഷൻ വഴി ദക്ഷിണ കന്നഡ (ഡികെ) ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് പുതിയ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഘാട്ടിലെ ഒറ്റപ്പെട്ട വനമേഖലയിൽ കന്നുകാലി മോഷണവും മറ്റ് കുറ്റകൃത്യങ്ങളും നടക്കുന്നുണ്ടെന്ന പരാതികൾ വ്യാപകമായതോടെയാണ് പുതിയ നിയമം നടപ്പിലാക്കിയത്. പുതിയ നിയമം അനുസരിച്ച്, രാത്രിയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഇനി തനിച്ചോ കൂട്ടമായോ കടന്നുപോകാൻ അനുവാദമുണ്ടാകില്ല. കുറഞ്ഞത് അഞ്ച് വാഹനങ്ങളെങ്കിലും ഒരുമിച്ച് വേണം മുന്നോട്ട് പോവാൻ. കൊട്ടിഗെഹര ചെക്ക് പോസ്റ്റിൽ, രാത്രിയിൽ എല്ലാ വാഹനങ്ങളും നിർബന്ധമായും പരിശോധിക്കും. അഞ്ച് പേരുടെ ഒരു സംഘം ഉണ്ടാക്കിയതിന് ശേഷം മാത്രമേ യാത്ര തുടരാൻ അനുവദിക്കൂ. 
സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി, കൊട്ടിഗെഹര ചെക്ക് പോസ്റ്റിലെ നിലവിലുള്ള ബാരിക്കേഡ് മാറ്റി പുതിയ ബാരിക്കേഡ് സ്ഥാപിക്കും. രാത്രി സമയങ്ങളിൽ ഒരു പി.എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ വിന്യസിക്കും. ചെക്ക് പോസ്റ്റിന് സമീപമുള്ള ഒരു മൺപാത കന്നുകാലി മോഷ്ടാക്കൾ ദുരുപയോഗം ചെയ്യുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളുമായി കൂടിയാലോചിച്ച ശേഷം ഈ റോഡിൽ ഒരു ഗേറ്റ് നിർമ്മിക്കാനും തീരുമാനമുണ്ട്. പുതിയ ഗതാഗത നിയന്ത്രണം നിലവിൽ വന്നതിനാൽ തന്നെ സഞ്ചാരികൾ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0