പ്രധാനമന്ത്രിയുടെ ഡിഗ്രി രേഖ: ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും

Aug 25, 2025 - 12:01
പ്രധാനമന്ത്രിയുടെ ഡിഗ്രി രേഖ: ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖ പ്രകാരം നല്‍കിയ അപേക്ഷയില്‍ ഡല്‍ഹി ഹൈകോടതി വിധി ഇന്ന്. 1978-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും, 1983-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയെന്നാണ് മോദിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലുള്ളത്. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ഡല്‍ഹി സര്‍വകലാശാല നല്‍കിയ ഹരജിയിലാണ് വിധി. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വ്യക്തി നല്‍കിയ വിവരാവകാശ അപേക്ഷ ഡല്‍ഹി സര്‍വകലാശാല തള്ളിയതിനെ തുടര്‍ന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന് അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് വിവരം പുറത്തുവിടാന്‍ കമ്മീഷണര്‍ ഉത്തരവിട്ടതോടെ ബിരുദം കോടതിയെ കാണിക്കാമെന്നും അപരിചിതരെ കാണിക്കാനാകില്ലെന്നുമായിരുന്നു ഡല്‍ഹി സര്‍വകലാശാല ഹൈകോടതിയില്‍ അറിയിച്ചത്. ഹര്‍ജികളില്‍ ഫെബ്രുവരിയില്‍ വാദം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇന്ന് വിധി പറയാനിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0