മാലേഗാവ് സ്‌ഫോടനം; എല്ലാ പ്രതികളെയും വെറുതെവിട്ട് പ്രത്യേക എന്‍ ഐ എ കോടതി
മുംബൈ: 2008 സെപ്തംബര്‍ 29ന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ പള്ളിക്ക് സമീപമുണ്ടായ സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളെയും മുംബൈ പ്രത്യേക എന്‍ ഐ എ കോടതി വെറുതെവിട്ടു. വിചാരണ നേരിട്ട ബി ജെ പി മുന്‍ എം പി പ്രജ്ഞ സിങ് ഠാക്കൂര്‍, സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധ്യായ്, അജയ് രാഹികര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍കര്‍ണി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. രാമചന്ദ്ര കല്‍സങ്കര അടക്കം രണ്ടുപേര്‍ പിടികിട്ടാപ്പുള്ളികളാണ്. പ്രതികളിലൊരാള്‍ മരണപ്പെട്ടിരുന്നു.
2008 സെപ്തംബര്‍ 29നാണ് വടക്കന്‍ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു പള്ളിക്ക് സമീപമാണ് മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറുപേര്‍ മരിക്കുകയും 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. മുസ്ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട അഭിനവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ടവരായിരുന്നു അറസ്റ്റിലായവര്‍.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



