തമിഴ്നാട് കസ്റ്റഡി മരണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി നടന്‍ വിജയ്

Jul 13, 2025 - 13:05
തമിഴ്നാട് കസ്റ്റഡി മരണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി നടന്‍ വിജയ്

തമിഴ്നാട്: പൊലീസ് കസ്റ്റഡിയില്‍ ഇരിക്കേ മരിച്ചവരുടെ മരണങ്ങളില്‍ ചെന്നൈയില്‍ തമിഴക വെട്രിക് കഴകത്തിന്റെ പ്രതിഷേധം. സ്റ്റാലിന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന എല്ലാ കസ്റ്റഡി മരണങ്ങളില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് ആവശ്യപ്പെട്ടു. എല്ലാത്തിനും കോടതിയില്‍ പോകാന്‍ ആണെങ്കില്‍ സര്‍ക്കാര്‍ എന്തിനാണെന്നും എല്ലാത്തിനും മാപ്പ് പറയാന്‍ മാത്രമുള്ള സര്‍ക്കാരാണ് തമിഴ്‌നാട്ടിലേതെന്നും വിജയ് വിമര്‍ശിച്ചു. പൊലീസ് കസ്റ്റഡി മരണത്തിലെ ഒടുവിലെ ഇരയാണ് അജിത് കുമാര്‍. അജിത് കുമാറിന്റെ കേസ് മാത്രം എന്തിന് സിബിഐ ക്ക് കൊടുത്തുവെന്നും ഇപ്പോള്‍ സിബിഐ ആര്‍എസ്എസിന്റെയും ബിജെപിയുടെയും കൈയിലല്ലേയെന്നും വിജയ് ചോദിച്ചു.

രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ചതിനു ശേഷമുള്ള വിജയ് യുടെ ആദ്യ പൊതു പ്രക്ഷോഭമാണിത്.അജിത് കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം ആളൊഴിഞ്ഞ മൈതാനത്ത് വച്ച് പൊലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അജിത്തിന്റെ മുഖത്തും സ്വകാര്യഭാഗങ്ങളിലും പൊലീസ് മുളകുപൊടി വിതറിയിരുന്നു. മുപ്പതിലധികം പാടുകളാണ് അജിത്തിന്റെ ദേഹത്തുള്ളതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0