ഓപ്പറേഷന്‍ സിന്ദൂര്‍; കുടിയേറ്റക്കാരെന്ന് കണ്ടെത്തിയവരെ നാടുകടത്തി
ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറിന് പിറകെ അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടായിരത്തിലധികം പേരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയവരെ നാടുകടത്തിയതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചവരില്‍ പകുതിയോളം പേരും ഗുജറാത്തില്‍ നിന്നുള്ളവരാണ്. ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ നിന്നും നിരവധി കുടിയേറ്റക്കാരെ തിരിച്ചയച്ചിട്ടുണ്ട്. ശേഷിക്കുന്നവര്‍ അസം, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.ഓപറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ നടപടികളെ ഭയന്ന് നിരവധി കുടിയേറ്റക്കാര്‍ സ്വമേധയാ ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിനായി അതിര്‍ത്തിക്ക് സമീപം എത്തിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാ സേന ഇന്ത്യന്‍ സൈന്യവുമായി സഹകരിക്കുന്നതിനാല്‍ അനധികൃത കുടിയേറ്റക്കാരെ മടക്കിയയക്കുന്ന നടപടികള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടികൂടൂന്നവരെ വ്യോമസേനയുടെ വിമാനങ്ങളില്‍ അതിര്‍ത്തികളിലേക്ക് എത്തിക്കുകയും താത്കാലിക ക്യാമ്പുകളില്‍ പാര്‍പ്പിച്ചതിന് ശേഷം ബംഗ്ലാദേശിന് കൈമാറുകയും ചെയ്യുന്ന രീതിയാണ് തുടര്‍ന്ന് കൊണ്ടിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



