ആയത്തുല്ല അലി ഖാംനഈക്ക് വിട; മശ്ഹദിൽ ഖബറടക്കം പൂർത്തിയായി
ടെഹ്‌റാൻ: ആറ് ദിവസം നീണ്ടുനിന്ന വിലാപയാത്രകൾക്കൊടുവിൽ ഇറാന്റെ മുൻ പരമാധികാരി ആയത്തുല്ല അലി ഖാംനഈയുടെ (86) മയ്യിത്ത് ഖബറടക്കി. ഖബറടക്കച്ചടങ്ങുകളിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് അനുയായികളാണ് ഒഴുകിയെത്തിയത്. വടക്കുകിഴക്കൻ ഇറാാനിലെ വിശുദ്ധ നഗരമായ മശ്ഹദിലെ ഇമാം റിസാ തീർത്ഥാടന കേന്ദ്രത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കിയത്. ഏതാണ്ട് 37 വർഷത്തോളം രാജ്യം ഭരിച്ച അലി ഖാംനഈ ഇറാന്റെ ചരിത്രത്തിൽ മശ്ഹദിൽ ഖബറടക്കപ്പെടുന്ന രണ്ടാമത്തെ ഭരണാധികാരിയാണ് . 1747 ൽ വധിക്കപ്പെട്ട നാദിർ ഷായെയാണ് ഇതിന് മുമ്പ് ഇവിടെ ഖബറടക്കിയിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി 28-ന് ടെഹ്‌റാനിൽ യു.എസ് - ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ മകൾ, മരുമകൻ, കൊച്ചുമകൾ എന്നിവരുടെ മൃതദേഹങ്ങളും ഒപ്പമാണ് ഖബറടക്കിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0