നുള്ളിപ്പാടിയിൽ യുവാവിനെ കൊലപ്പെടുത്തിയത് കടം വാങ്ങിയ രണ്ടായിരം രൂപ തിരിച്ചു നൽകാത്തതിന്

Apr 29, 2026 - 12:52
Apr 29, 2026 - 12:56
നുള്ളിപ്പാടിയിൽ യുവാവിനെ കൊലപ്പെടുത്തിയത് കടം വാങ്ങിയ രണ്ടായിരം രൂപ തിരിച്ചു നൽകാത്തതിന്

കാസർകോട്: നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വെച്ച് യുവാവിനെ കൊലപ്പെടുത്തിയത് കടം നൽകിയ രണ്ടായിരം രൂപ തിരികെ നൽകാത്ത വിരോധത്തിലെന്ന് സമ്മതിച്ച് പ്രതി. കർണാടക കുന്ദഗോൾ സ്വദേശിയായ എച്ച് മഞ്ജുനാഥ (45)യാണ് അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യലിൽ കൊലപാതക കാരണം വ്യക്തമാക്കിയത്. മാർച്ച് 10ന് രാത്രിയിലാണ് കർണാടക ഗദക് സ്വദേശിയായ ചന്ദ്രശേഖർ സുരേഷ് പട്ടാടി (38)നെയാണ് നുള്ളിപ്പാടിയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കാനായി എടുത്ത വലിയ കുഴിയിലാണ് മൃതദേഹം കാണപ്പെട്ടത്. തലയിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമായതെന്നു വ്യക്തമായിരുന്നു. സംഭവത്തിനു ശേഷം മഞ്ജുനാഥ സ്ഥലം വിട്ടതായി പോലീസ് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത മഞ്ജുനാഥയെ കണ്ടെത്താനുള്ള പരിശ്രമത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം മഞ്ജുനാഥയെ കാസർകോട് പോലീസ് കർണാടകയിൽ വെച്ച് പിടികൂടിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0