സമസ്ത സെന്റിനറി: കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെനറ്റ് സമാപിച്ചു; 400 മഹല്ലുകളില്‍ സെന്റിനറി സഭ ചേരും

Apr 23, 2026 - 11:32
Apr 23, 2026 - 11:34
സമസ്ത സെന്റിനറി: കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെനറ്റ് സമാപിച്ചു; 400 മഹല്ലുകളില്‍ സെന്റിനറി സഭ ചേരും
സമസ്ത സെന്റിനറി: കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെനറ്റ് സമാപിച്ചു; 400 മഹല്ലുകളില്‍ സെന്റിനറി സഭ ചേരും


കളനാട്: സമസ്ത കേരള ജംഇയത്തുല്‍ ഉലമ സെന്റിനറി ആഘോഷ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് കളനാട് കെ എച്ച് ഹാളില്‍ സംഘടിപ്പിച്ച സെന്റിനറി സെനറ്റ് സംഗമത്തിന് പദ്ധതി പ്രഖ്യാപനത്തോടെ  പ്രൗഢ സമാപനം. സെന്റിനറി ഭാഗമായി ജില്ലയിലെ 400 മഹല്ലുകളില്‍ സെന്റിനറി സഭകള്‍ ചേരാനും ഒമ്പത് സോണുകളില്‍ സെന്റിനറി സഭകള്‍ ചേരാന്‍ സംഗമം തീരുമാനിച്ചു. ഒമ്പത് സോണുകളില്‍ സെന്റിനറി അസംബ്ലി ചേരാനും 48 സര്‍ക്കിളുകളില്‍ സെന്റിനറി കണക്ട് എന്ന പേരില്‍ സംയകക്ത യോഗങ്ങള്‍  ചേരാനും തീരുമാനമായി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. സ്വാലിഹ് സഅദി തളിപ്പറമ്പ് പ്രാര്‍ഥന നടത്തി. മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. വിവിധ മേഖലവയില്‍ മികവ് കാട്ടിയവര്‍ക്ക് സയ്യിദ് ഹസന്‍ അഹദല്‍, അശ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി സഅദി, ഹകീം ഹാജി കളനാട് എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍, മൂസല്‍ മദനി തലക്കി, അബ്ദുറഹ്മാൻ അഹ്‌സനി, എ ബി മൊയ്തു സഅദി ചേരൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ബശീര്‍ പുളിക്കൂര്‍, വി സി അബ്ദുല്ല സഅദി, എം പി മുഹമ്മദ് മണ്ണംകുഴി, സി പി അബ്ദുല്ല ഹാജി ചെരുമ്പ, ബാദ്ഷ സഖാഫി ഹാദി, സി എല്‍ ഹമീദ്, അബൂബക്കര്‍ ഹാജി ബേവിഞ്ച, എ ബി അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍,  അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, റസാഖ് സഖാഫി കോട്ടക്കുന്ന് സംസാരിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാര്‍ സ്വാഗതവും എസ് എം എ ജില്ലാ  ജനറല്‍ സെക്രട്ടറി ബശീര്‍ മങ്കയം നന്ദിയും പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0