ഉപരി പഠനത്തിന് പുറപ്പെടുന്ന മർകസ് മൈമൻ വിദ്യാർത്ഥിക്ക് യാത്രയയപ്പ് നൽകി
മൊഗ്രാൽ പുത്തൂർ: ഉപരി പഠനാവശ്യാർത്ഥം ലോക പ്രശസ്‌ത യൂണിവേഴ്സിറ്റിയായ ജാമിഅ: അൽ അസ്ഹർ ഈജിപ്തിലേക്ക് യാത്ര തിരിക്കുന്ന കോട്ടക്കുന്ന് മർകസുൽ മൈമൻ സയ്യിദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിലെ വിദ്യാർത്ഥി ഫിറാസ് അബ്ദുൽ റഹ്മാൻ ഇഹ്സാനിക്ക് യാത്രയയപ്പ് നൽകി. സ്ഥാപനത്തിൽ വെച്ച് നടന്ന പരിപാടിയിൽ സ്ഥാപന ഭാരവാഹികൾ ഉപഹാരം കൈമാറി. സംഗമം ഹകീം ഹാജി മഠത്തിൽ ഉദ്ഘാടനം ചെയ്തു. സഈദ് സഅദി കോട്ടക്കുന്ന്, അബ്ദുൽ റസാഖ് സഖാഫി, ഫാറൂഖ് ഹികമി, സയ്യിദ് ബദറുദ്ദീൻ അൽ ഹികമി, ജവാദ് അഹ്മദ് റസ്‌വി തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



