ദേശീയപാത ടോൾ പ്ലാസകൾ ഡിജിറ്റലാകുന്നു; ഏപ്രിൽ 1 മുതൽ ക്യാഷ് പേയ്‌മെന്റ് നിർത്തലാക്കും
ന്യൂഡൽഹി: ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ ഏപ്രിൽ 1 മുതൽ നേരിട്ട് പണം നൽകി ടോൾ അടയ്ക്കാനുള്ള സൗകര്യം നിർത്തലാക്കുന്നു. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷം മുതൽ വാഹന ഉടമകൾ ടോൾ തുക നിർബന്ധമായും ഫാസ്‌ടാഗ് അല്ലെങ്കിൽ യുപിഐ വഴി മാത്രമേ അടയ്ക്കാവൂ എന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.
വാഹനത്തിൽ സാധുവായ ഫാസ്‌ടാഗ് ഇല്ലെങ്കിൽ നിശ്ചിത ടോൾ തുകയുടെ ഇരട്ടി തുക പിഴയായി നൽകേണ്ടി വരും. യുപിഐ വഴി പണമടയ്ക്കുന്നവർക്ക് നിശ്ചിത ടോൾ നിരക്കിന്റെ 1.25 മടങ്ങ് തുക നൽകേണ്ടി വരും. ടോൾ പ്ലാസകളിൽ പണമിടപാടുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറിലാണ് യുപിഐ പേയ്‌മെന്റ് സംവിധാനം ആരംഭിച്ചത്. നിലവിൽ ആകെ ശേഖരിക്കുന്ന ടോളിന്റെ 2 ശതമാനം യുപിഐ വഴിയും ഒരു ശതമാനം മാത്രം പണമായുമാണ് ലഭിക്കുന്നത്. നിലവിൽ രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും യുപിഐ സൗകര്യം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 1 മുതൽ ക്യാഷ് പേയ്‌മെന്റ് പൂർണ്ണമായും നിർത്തുന്നതോടെ നിലവിൽ പണമായി നൽകിക്കൊണ്ടിരിക്കുന്ന പിഴത്തുകകൾ എങ്ങനെ ഈടാക്കണമെന്ന കാര്യത്തിൽ സർക്കാർ ആലോചന നടത്തുകയാണ്. ഇത്തരം പിഴത്തുകകളും പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനുള്ള നിർദ്ദേശങ്ങൾ പരിഗണനയിലുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



