അസമിലെ കുടിയൊഴിപ്പിക്കല്‍; നടപടി ക്രമങ്ങൾ പുനരാരംഭിച്ച് ഭരണകൂടം
ഗുവാഹത്തി: വനാതിർത്തികളിൽ നിന്നും കുടിയൊഴിപ്പിക്കൽ നടപടികൾ പുനരാരംഭിച്ച് അസമിലെ ഗോൽപാര ജില്ല ഭരണകൂടവും വനംവകുപ്പും. 153 ഹെക്ടർ ഭൂമിയിലെ വീടുകളും മറ്റുമാണ് ആദ്യ ഘട്ടത്തിൽ തകർക്കുന്നത്. അടുത്ത രണ്ടുദിവസം നടപടി തുടരുമെന്നും 580 കുടുംബങ്ങൾക്ക് ഇതിനകം നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഗോൽപാര ജില്ല കലക്‌ടർ അറിയിച്ചു. ദഹികാട റിസർവ് വനമേഖലയിലുള്ള കയ്യേറ്റഭൂമിയാണ് കുടിയൊഴിപ്പിക്കുന്നത്. ഗോൽപാര ജില്ലയിൽ മാത്രം ഈ വർഷം കുടിയൊഴിപ്പിക്കലിലൂടെ 900 ഹെക്‌ടർ ഭൂമി സർക്കാർ തിരിച്ചുപിടിച്ചതായും കലക്‌ടർ അറിയിച്ചു. പുറത്താക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മുസ്ലിം സമുദായക്കാരായ ബംഗാളി വംശജരാണ്.
ഇക്കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കുടിയൊഴിപ്പിക്കൽ നടപടികൾ പരമാവധി എത്തിയെങ്കിലും ഗായകൻ സുബിൻ ഗാർഗിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നടപടി താൽക്കാലികമായി നിർത്തിയിരുന്നു. ഇപ്പോൾ സർക്കാർ നടപടി വീണ്ടും ആരംഭിച്ചു. രണ്ട് ദിവസം മുമ്പ് കുടിയൊഴിപ്പിക്കൽ നടപടികൾ പുനരാരംഭിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്‌ച കുടിയൊഴിപ്പിക്കൽ നടപടികൾക്ക് സുരക്ഷ ഒരുക്കുന്നതിനായി 1,000-ത്തിലധികം ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



