സീതാംഗോളിയിൽ യുവാവിനെതിരെയുണ്ടായ വധ:ശ്രമം; പ്രതികളിൽ ഒരാൾ അറസ്റ്റിൽ
സീതാംഗോളി: കഴിഞ്ഞ ദിവസം സീതാംഗോളിയിലുണ്ടായ സംഘട്ടനത്തിനിടെ യുവാവിൻ്റെ കഴുത്തിൽ കത്തി കുത്തിയിറക്കിയ കേസിലെ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബേളയിലെ അക്ഷയ് കുമാറാണ് (47) അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 11 മണിയോടെ സീതാംഗോളിയില്‍ നടന്ന സംഘട്ടനത്തില്‍ ബദിയടുക്കയിലെ അനില്‍ കുമാറിന്റെ കഴുത്തിലാണ് കത്തി തുളച്ചു കയറിയത്. അനിലിനെ തുളച്ചു കയറിയ കത്തിയുമായി കുമ്പളയിലെ ആസ്‌പത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മംഗളൂരുവിലെ ആസ്‌പത്രിയിലേക്ക് മാറ്റുകയും ശസ്ത്രക്രിയ വഴി കത്തി പുറത്തെടുക്കുകയും ചെയ്‌തിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘർഷത്തിനു ഇടയാക്കിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ അക്ഷയ് കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വാഹനങ്ങളും കുമ്പള പൊലീസിൻന്റെ കസ്റ്റഡിയിലാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0


