മിൽമക്ക് ലിറ്ററിന് നാലു രൂപ വരെ വർധിച്ചേക്കാം; വില കൂട്ടാൻ അനുമതി നൽകി സർക്കാർ
തിരുവനന്തപുരം: പാലിന് വില വർധിപ്പിക്കണമെന്ന മിൽമയുടെ ശുപാർശ പരിഗണിച്ച് സർക്കാർ. ലിറ്ററിന് നാലു രൂപ വരെ വർധിക്കുമെന്നാണ് സൂചന. നാലു രൂപ മുതൽ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ആവശ്യം. ബുധനാഴ്ച നടക്കുന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ വില വർധനവിൽ അന്തിമ തീരുമാനമുണ്ടാകും. വില കൂട്ടാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുമെന്ന പരാതിയെ തുടർന്ന് പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ പാൽ വില കൂട്ടാനാവില്ലെന്നിരിക്കെ ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ മിൽമ നൽകിയ കത്തിന് അനുകൂല മറുപടി സർക്കാർ നൽകിയിരുന്നില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0