മിസ്ബാഹുസ്സുആദ സ്റ്റുഡന്റ്സ് യൂണിയൻ; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കാസർകോട്: ജാമിഅ സഅദ്ദിയ്യ അറബിയ്യ ശരീഅത്ത് കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ 'മിസ്ബാഹുസ്സുആദ'യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്ഥാപനത്തിലെ ഉസ്താദുമാരുടെ സാന്നിധ്യത്തിൽ നടന്ന വിദ്യാർത്ഥി സംഗമത്തിലാണ് പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തത്. ശരീഅത്ത് കോളേജ് വൈസ് പ്രിൻസിപ്പൽ ഉസ്താദ് കെ കെ ഹുസൈൻ ബാഖവിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം ഉസ്താദ് സ്വാലിഹ് സഅദി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മായിൽ ഹാദി തങ്ങൾ പാനൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജാമിഅ സഅദിയ്യ സെക്രട്ടറി ഹുസൈൻ സഅദി കെ.സി. റോഡ് ഭാരവാഹികളെ പ്രഖ്യാപിച്ചു. അബ്ദുള്ള ബഖവി കുട്ടശ്ശേരി, ലത്തീഫ് സഅദി കൊട്ടില, അലി അഷ്‌കർ ബാഖവി തിരൂർ, ഇസ്ഹാഖ് ഫൈസി മൊഗ്രാൽ, അബ്ദുള്ള സഅദി ചിയ്യൂർ, സൈഫുദ്ധീൻ സഅദി, അസീസ് സഅദി സംബന്ധിച്ചു.
പുതിയ ഭാരവാഹികളായി സയ്യിദ് ജലാലുദ്ദീൻ കൊളത്തൂർ (പ്രസിഡന്റ്), അബ്ദുള്ള ഷാഫി തിരുവനന്തപുരം (ജനറൽ സെക്രട്ടറി), മുഹമ്മദ് ഷാഹിദ് ചുഴലി (ഫിനാൻസ് സെക്രട്ടറി), ഉമൈർ എണിയാടി (ക്യാമ്പസ് ലീഡർ) എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?
Like
5
Dislike
0
Love
3
Funny
0
Angry
0
Sad
0
Wow
1