മുണ്ടത്തിക്കോട് ദുരന്തം; ചൂട് അപകടത്തിന് കാരണമായിട്ടില്ലെന്ന് വിലയിരുത്തൽ

Apr 22, 2026 - 17:33
Apr 22, 2026 - 17:35
മുണ്ടത്തിക്കോട് ദുരന്തം; ചൂട് അപകടത്തിന് കാരണമായിട്ടില്ലെന്ന് വിലയിരുത്തൽ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികളുടെ പൊട്ടിത്തെറി അപകടത്തിന് ചൂട് കാരണമായിട്ടില്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രെറ്റ് പരിശോധന കഴിഞ്ഞു. അപകട കാരണം എന്താണെന്നതിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകമാവും. ജുഡീഷ്യൽ അന്വേഷണത്തിൽ ഓരോ കാര്യങ്ങളെക്കുറിച്ചും കൃത്യതയോടെ പരിശോധന നടക്കും. ദുരന്തത്തിൽ 14 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 8 പേരെ തിരിച്ചറിഞ്ഞു. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന 4 പേരുൾപ്പെടെ 13 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0