പശ്ചിമേഷ്യ സംഘര്‍ഷം; ബംഗ്ലാദേശിന് ഡീസല്‍ വിതരണം ചെയ്യാനാരംഭിച്ച് ഇന്ത്യ

Mar 11, 2026 - 15:00
പശ്ചിമേഷ്യ സംഘര്‍ഷം; ബംഗ്ലാദേശിന് ഡീസല്‍ വിതരണം ചെയ്യാനാരംഭിച്ച് ഇന്ത്യ

ധാക്ക: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധന പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ബംഗ്ലാദേശിന് ഇന്ത്യ ഡീസല്‍ വിതരണം ചെയ്യാനാരംഭിച്ചു. അസമിലെ നുമലിഗഡ് റിഫൈനറിയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് നിര്‍മിച്ച ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്‌ലൈന്‍ പദ്ധതി വഴി 5,000 ടണ്‍ ഡീസലാണ് നല്‍കുന്നത്. 2023 മാര്‍ച്ചില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഷീനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തതാണ് ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്‌ലൈന്‍ പദ്ധതി. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള എണ്ണ വിതരണം തടസ്സപ്പെടുത്തിയതാണ് ബംഗ്ലാദേശിനെ പ്രതിസന്ധിയിലാക്കിയത്. പൈപ്പ്‌ലൈനിലൂടെയുള്ള ആദ്യത്തെ ഡീസല്‍ കൈമാറ്റമാണ് ഇന്ന് നടന്നത്. കരാര്‍ പ്രകാരം 1,80,000 ടണ്‍ ഡീസലാണ് ഒരു വര്‍ഷം ഇന്ത്യ ബംഗ്ലാദേശിന് നല്‍കേണ്ടത്. ഇതിലെ ആദ്യത്തെ 5,000 ടണ്‍ ആണ് ഇന്ന് നല്‍കിയത്. അടുത്ത ആറ് മാസത്തിനുള്ളില്‍ 90,000 ടണ്‍ ഡീസല്‍ കൂടി നല്‍കും. പൈപ്പ്‌ലൈന്‍ സംവിധാനത്തിന് മുമ്പ് ട്രെയിന്‍ വഴിയായിരുന്നു ഡീസല്‍ അയച്ചിരുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0