വീണ്ടും ബുൾഡോസർ രാജ്; ഉത്തർ പ്രദേശിലെ സംബലിൽ മദ്റസ ഇടിച്ചുനിരത്തി അധികൃതർ
സംബൽ: അനധികൃതമായി കെട്ടിടം നിർമ്മിച്ചുവെന്ന് ആരോപിച്ച് വീണ്ടും ബുൾഡോസർ രാജുമായി അധികൃതർ. 10 വർഷം മുമ്പ് പണി കഴിപ്പിച്ച മദ്റസയും ഒരു വിവാഹ മണ്ഡപവും അനധികൃത ഭൂമിയിൽ നിർമ്മിച്ചതെന്ന് ആരോപിച്ച് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഉത്തർ പ്രദേശിലെ സംബൽ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലെയുള്ള രായ ബുസുർഗ് ഗ്രാമത്തിലാണ് സംഭവം. ബുൾഡോസർ നടപടി കണ്ടതിനെത്തുടർന്ന്, സമീപത്തുള്ള മസ്‌ജിദ് സ്വയം പൊളിച്ചുമാറ്റുന്നതിനായി നാല് ദിവസത്തെ സമയം അനുവദിക്കണമെന്ന് പ്രദേശവാസികൾ ജില്ലാ മജിസ്ട്രേറ്ററോട് അഭ്യർത്ഥിച്ചത്തിന് പിന്നാലെ ആളുകൾ സ്വയം പൊളിച്ചുനീക്കാൻ തുടങ്ങി. സംഭവസ്ഥലത്ത് ഏകദേശം 200 പോലീസുകാരെയും പി എ സി ജവാന്മാരെയും വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം തുടരുകയാണ്.
മസ്‌ജിദും വിവാഹ മണ്ഡപവും കുളത്തിന്റെ ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ അവകാശവാദം. 550 ചതുരശ്ര അടിയിലാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്. വിവാഹ മണ്ഡപം 30,000 ചതുരശ്ര അടിയിലാണ് സ്ഥിതിചെയ്തിരുന്നത്. ബുൾഡോസർ നടപടിയെ അസദുദ്ദീൻ ഒവൈസി വിമർശിച്ചു. ബിൽഡോസർ ഉപയോഗിച്ച് വലിയ അതിക്രമമാണ് നടക്കുന്നതെന്നും സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



