വോട്ട് കൊള്ളക്ക് കൂട്ടുനില്‍ക്കുന്നു; തിരഞ്ഞെടുപ്പ് കമ്മിഷനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് കൊള്ളക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ കൂട്ടുനില്‍ക്കുന്നു എന്നതിനു കൂടുതല്‍ തെളിവുമായാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളത്തിൽ വിശദീകരം നൽകിയത്. കോണ്‍ഗ്രസ്സിനു വോട്ടു ചെയ്യുന്നവര്‍ക്കെതിരായി വ്യാപക വോട്ട് വെട്ടല്‍ നടക്കുന്നുവെന്ന് രേഖകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടു രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. വ്യാജ ലോഗിന് ഉപയോഗിച്ച് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തുവെന്ന് കര്‍ണാടകയിലെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട് വ്യക്തമാക്കിയ അദ്ദേഹം ആസൂത്രിത വോട്ട് കൊള്ള നടത്തുന്നത് ആരാണെന്ന് ഗ്യാനേഷ് കുമാറിന് അറിയാമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കര്‍ണാടകയിലെ അലന്ത് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ ഒഴിവാക്കി. സ്വന്തം അമ്മാവന്റെ വോട്ട് പോലും പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വോട്ട് നഷ്ടപ്പെട്ടവരെ വേദിയില്‍ എത്തിച്ചു. കര്‍ണാടകയില്‍ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ അന്വേഷണ സംഘം 18 മാസത്തിനുള്ളില്‍ 18 കത്തുകള്‍ അയച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവരങ്ങള്‍ നല്‍കിയില്ല-രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടക അന്വേഷണ സംഘത്തിന് ഒരാഴ്ചക്കുള്ളില്‍ തെളിവുകള്‍ കൈമാറണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



