യുഡിഎഫ് ഭരണമേറ്റ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പ് ഇന്ന്

Sep 28, 2026 - 11:00
യുഡിഎഫ് ഭരണമേറ്റ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: യു ഡി എഫ് സർക്കാരിന് ആദ്യ പരീക്ഷണം; സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു   തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള സംസ്ഥാനത്തെ ആദ്യ തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു. 12 ജില്ലകളിലായി പരന്നുകിടക്കുന്ന 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കാണ് ജനവിധി തേടുന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് ആറുവരെ തുടരും.

തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലെ മൂന്ന് നഗരസഭാ വാർഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇന്നു വോട്ടെടുപ്പുണ്ട്. കൂടാതെ, കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിലെ രണ്ടു വാർഡുകൾ, ഏഴു ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ്.

ജനപ്രതിനിധികളായിരുന്നവർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് എം.എൽ.എമാരായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന എട്ടു വാർഡുകൾ ഉൾപ്പെടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ നാളെ നടക്കും.   

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0