കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണം: അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്
ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപകരമായ പ്രചാരണം നടത്തിയ സംഭവത്തിൽ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ സൈബർ ക്രൈം പോലീസാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളിൽ മൂന്ന് പേർ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അനുകൂലികളും ബാക്കിയുള്ളവർ കോൺഗ്രസ് അനുഭാവികളുമാണെന്നാണ് റിപ്പോർട്ടുകൾ. സിജു സാമുവൽ, ഹംസ കെ.പി, ജാഫർ കെ. അലിയാർ തട്ടികുന്നത്ത്, അബ്ദുൾ ഖാദർ റെഷി, പി.സി. പുലാമന്തോൾ എന്നീ സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്ക് എതിരെയാണ് കേസ്.
കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് പോലീസ് നടപടി. പരാതി നൽകി രണ്ട് മാസത്തോളമായിട്ടും നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് നൽകിയ തുടര്‍ഹർജി പരിഗണിച്ചാണ് ആഭ്യന്തരവകുപ്പ് സൈബർ സെൽ ഐജിക്ക് അന്വേഷണ ചുമതല കൈമാറിയത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയർന്നുവന്ന നേതൃതല ചർച്ചകൾക്കിടെയാണ് കെ സി വേണുഗോപാലിനെ ലക്ഷ്യമിട്ട് സൈബറിടങ്ങളിൽ അധിക്ഷേപ പ്രചാരണങ്ങൾ രൂക്ഷമായത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തതിനാൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0