മുനമ്പം വഖഫ് ഭൂമി തന്നെയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന വഖഫ് ബോര്‍ഡ് കത്തയച്ചു

Jun 18, 2026 - 11:20
Jun 18, 2026 - 11:32
മുനമ്പം വഖഫ് ഭൂമി തന്നെയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന വഖഫ് ബോര്‍ഡ് കത്തയച്ചു

കൊച്ചി: മുനമ്പം വഖഫ് ഭൂമി തന്നെയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് സംസ്ഥാന വഖഫ് ബോര്‍ഡ്. തര്‍ക്ക ഭൂമി എങ്ങനെ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ ചോദ്യം. എന്നാല്‍ തര്‍ക്ക ഭൂമിയെന്ന കേന്ദ്ര വാദത്തെ പൂര്‍ണമായി തള്ളിയാണ് കത്തയച്ചിരിക്കുന്നത്. ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതില്‍ തെറ്റില്ലെന്നും മുനമ്പം വഖഫ് രജിസ്റ്ററില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നെന്നും കത്തില്‍ വിശദീകരിക്കുന്നു. ഭൂമിയുടെ ഉടമ ഫറൂഖ് കോളേജിന് ഇത് വഖഫായി നല്‍കിയതാണെന്നും കത്തിലുണ്ട്. പറവൂര്‍ കോടതി ഇത് വഖഫായി കണ്ടെത്തിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇത് വഖഫായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു. അതുകൊണ്ട് വഖഫ് ഭൂമിയാണെന്നതില്‍ തര്‍ക്കമില്ലെന്നും രേഖപ്പെടുത്തിക്കൊണ്ടാണ് പുതിയ സിഇഒ സിഎ മഞ്ജു കത്ത് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് തീരുമാനപ്രകാരമാണ് കത്ത് അയച്ചിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0