സഅദിയ്യ ഗ്രാൻഡ് മസ്ജിദ് ഉദ്ഘാടനം; സ്വാഗതസംഘം രൂപീകരിച്ചു

Aug 31, 2026 - 09:51
Aug 31, 2026 - 09:52
സഅദിയ്യ ഗ്രാൻഡ് മസ്ജിദ് ഉദ്ഘാടനം; സ്വാഗതസംഘം രൂപീകരിച്ചു

ദേളി: സഅദിയ്യ ക്യാമ്പസ്സിൽ പുതുക്കിപ്പണിത ഗ്രാൻഡ് മസ്ജിദ് ഹബീബ് ഉസ്മാൻ ഉദ്ഘാടന സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണ കൺവെൻഷൻ കെപി ഹുസൈൻ സഅദി കെ സി റോഡിന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് സയ്യിദ് കെ എസ് അറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കൊല്ലംപാടി അബ്ദുൽ ഖാദർ സഅദി, സയ്യിദ് ജാഫർ സാദിഖ് തങ്ങൾ മാണിക്കോത്ത്, സുലൈമാൻ കരിവെള്ളൂർ പ്രസംഗിച്ചു.

ഭാരവാഹികളായി സയ്യിദ് സൈനുൽ അബിദീൻ അൽ അഹ്ദൽ കണ്ണവം (ചെയർമാൻ), സിപി അബ്ദുള്ള ഹാജി (ജനറൽ കൺവീനർ), അഹ്മദലി ബെണ്ടിച്ചാൽ (ട്രഷറർ), സുലൈമാൻ കരിവള്ളൂർ, മുഹിയുദ്ധീൻ പനേര, ഇസ്മായിൽ സഅദി പാറപ്പള്ളി, ഇബ്രാഹിം സഅദി വിട്ടൽ, ശരിഫ് സഅദി മാവിലാടം (വൈസ് ചെയർമാൻ), ഡോ: സലാഹുദ്ദീൻ അയ്യൂബി, അഹമ്മദ് സഅദി ചേരൂർ, ഹമീദ് മൗലവി ദേളി, ഖലീൽ മാക്കോട് (കൺവീനർ), സയ്യിദ് ജാഫർ സാദിഖ് തങ്ങൾ മാണിക്കോത്ത് (കോഡിനേറ്റർ) എന്നിവരെ തെരെഞ്ഞെടുത്തു. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സ്വാഗതം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0