വോട്ടർപട്ടികയിൽ പേര് ചേർക്കാം: ഈ മാസം 15 മുതൽ വില്ലേജ് ഓഫീസുകളിൽ ഡിജിറ്റൽ ഹെൽപ് ഡെസ്കുകൾ

Oct 8, 2026 - 12:22
വോട്ടർപട്ടികയിൽ പേര് ചേർക്കാം: ഈ മാസം 15 മുതൽ വില്ലേജ് ഓഫീസുകളിൽ ഡിജിറ്റൽ ഹെൽപ് ഡെസ്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ അർഹരായ വോട്ടർമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി വ്യാപകമായ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 15 മുതൽ 31 വരെ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും കേന്ദ്രീകരിച്ച് ഡിജിറ്റൽ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബു വാർത്താക്കുറിപ്പിൽ അറിയിച്ചു.   വോട്ടർമാർക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനായി മുമ്പുണ്ടായിരുന്ന അധിക ഡിക്ലറേഷൻ ഫോറം ഒഴിവാക്കിയിട്ടുണ്ട്. ഇനി മുതൽ അപേക്ഷകർ നിയമപ്രകാരമുള്ള ഫോറം 6 മാത്രം ഓൺലൈനായി സമർപ്പിച്ചാൽ മതിയെന്ന് അധികൃതർ വ്യക്തമാക്കി. 

സിറ്റിസൺ സർവീസ് പോർട്ടൽ അല്ലെങ്കിൽ വോട്ടർ ഹെൽപ്‌ലൈൻ ആപ്പ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സ്വന്തം ഫോട്ടോ, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിന് അംഗീകൃത 12 രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കേണ്ടതാണ്. സാങ്കേതിക തടസ്സങ്ങളോ സംശയങ്ങളോ ഉള്ളവർക്ക് വില്ലേജ് ഓഫീസുകളിലെ ഡിജിറ്റൽ ഹെൽപ് ഡെസ്കുകളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0