സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

Sep 28, 2026 - 10:04
Sep 28, 2026 - 10:06
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

കൊച്ചി: നിലവിലെ സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം ശക്തമാക്കുന്നു. ബോർഡിലെ ഭൂരിഭാഗം അംഗങ്ങൾക്കും ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം. കൂടാതെ, ബോർഡിൽ ആവശ്യമായ പ്രാതിനിധ്യമില്ലെന്ന റിപ്പോർട്ടുകളും നടപടിക്ക് ആക്കം കൂട്ടുന്നു. പുന:സംഘടനയില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം.

മാർച്ച് മാസത്തിൽ നിലവിൽ വന്ന കെ.എസ്. ഹംസ ചെയർമാനായുള്ള 11 അംഗ ബോർഡിന് അഞ്ചു വർഷത്തെ കാലാവധിയുണ്ടായിരുന്നെങ്കിലും, നാലര വർഷം ബാക്കിനിൽക്കെയാണ് പിരിച്ചുവിടൽ നീക്കം. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി നേരത്തെ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതേസമയം വഖഫ് ബോര്‍ഡ് പിരിച്ചു വിടാനുള്ള നീക്കത്തെ കുറിച്ച് അറിയില്ലെന്നാണ് കെ എസ് ഹംസ പ്രതികരിച്ചത്. നിലവില്‍ പ്രതികരിക്കാനില്ലെന്നും ഉത്തരവ് പുറത്തുവന്നതിനുശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0