ചെറു വിമാനങ്ങൾ താഴ്ന്ന് പറക്കും; വടക്കൻ കേരളത്തിൽ എയ്റോ ജിയോഫിസിക്കൽ സർവേ ആരംഭിച്ചു
കാസർകോട്: വടക്കൻ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയിലെ ധാതുനിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനുള്ള എയ്റോ ജിയോഫിസിക്കൽ സർവേ നടപടികൾ ആരംഭിച്ചു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിടിഎസ്‌യു, വിടിഎസ്‌സി എന്നീ രണ്ട് പ്രത്യേക ചെറുവിമാനങ്ങളാണ് സർവേക്കായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേർന്നിട്ടുള്ളത്. ഈ മാസം 15 വരെയാണ് ആദ്യഘട്ട സർവേ നടക്കുക. ഭൂനിരപ്പിൽ നിന്ന് 120 മീറ്റർ മാത്രം ഉയർന്നാണ് വിമാനങ്ങൾ പറക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ രാവിലെ 9:00 മുതൽ വൈകീട്ട് 5:30 വരെയായിരിക്കും പരിശോധന. തോറിയം, യുറേനിയം, മഗ്നീഷ്യം തുടങ്ങിയ സുപ്രധാന ധാതുക്കളുടെ സാന്നിധ്യം സാധ്യതയുള്ള മേഖലകൾ കണ്ടെത്തുകയാണ് സർവേയുടെ പ്രധാന ലക്ഷ്യം. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്, നീലേശ്വരം, ബേക്കൽ, പനത്തടി, രാജപുരം, കുറ്റിക്കോൽ, ബെള്ളൂർ, ബദിയടുക്ക എന്നിവിടങ്ങളിലാണ് സർവ്വേ നടക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇതിനായുള്ള നടപടികൾ തുടങ്ങിയെങ്കിലും മോശം കാലാവസ്ഥ കാരണം സർവേ നിർത്തിവെക്കേണ്ടി വന്നിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0