ഷിറിയയിൽ വീണ്ടും അപകടം: ടയർ പൊട്ടി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു
കുമ്പള: കാസർകോട്-മംഗളൂരു ദേശീയപാതയിലെ ഷിറിയയിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. മംഗളൂരുവിൽനിന്ന് കുമ്പളയിലേക്ക് പഴങ്ങളുമായി പോവുകയായിരുന്ന വാഹനത്തിന്റെ ടയർ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട വാൻ റോഡിന് കുറുകെ മറിയുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടെങ്കിലും പിന്നീട് ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കംചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയും സ്കൂട്ടർ ദേശീയപാതയുടെ സംരക്ഷണ ഭിത്തിയിലിടിച്ച് ഷിറിയയിൽ അപകടം സംഭവിച്ചിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0